Application invited for the post of various temporary vacancies
Also Read
📎 താൽകാലിക നിയമനം
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം.
ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം.
📎 ഇന്റർവ്യൂ
തിരുവനന്തപുരത്തെ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കു എം.ടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ മൂന്നിന് ഒറിജിനൽ രേഖകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.modelfinishingschool.org ൽ ലഭ്യമാണ്.
📎 റിസർച്ച് അസോസിയേറ്റ്
സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒരു റിസർച്ച് അസോസിയേറ്റിനെ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.spb.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ രണ്ട്.
إرسال تعليق