Application invited for the various temporary appointment in government department
വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു
📎 അപ്രന്റിസ്
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എഞ്ചിനിയറിംഗ്) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 30ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
📎 പ്രൊജക്റ്റ് അസിസ്റ്റന്റ്
എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.
താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
📎 പ്രോഗ്രാം എക്സിക്യൂട്ടീവ്
കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net.
പി.എൻ.എക്സ്. 4055/2021
Also read
إرسال تعليق