Temporary appointment in government department

Application invited for the various temporary vacancies

Also Read


     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

◾️മേട്രൺ ഗ്രേഡ്-2

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.കോം ബിരുദം ആണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ നിന്ന് സ്റ്റോർസ് ആന്റ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുള്ള രണ്ട് വർഷത്തെ തൊഴിൽ പരിചയം, രണ്ട് വർഷം തൊഴിൽ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. 18-36നുമിടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം). ശമ്പളം 26500-60700 രൂപ. നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 6 നകം സമീപത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ മേലൊപ്പ് വയ്ക്കണം.

◾️ഇസിജി ടെക്‌നിഷൻ, ഫാർമസിസ്റ്റ് 

വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇസിജി ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇസിജി ടെക്‌നീഷ്യന് അപേക്ഷിക്കുന്നവർ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം. ഇരു തസ്തികകളിലും ഒന്നു വീതം ഒഴിവാണുള്ളത്. പ്രായപരിധി: 40 വയസ്സിനു താഴെ. ശമ്പളം: 300 രൂപ (മുന്നൂറ് മാത്രം) ദിവസവേതന നിരക്ക്. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡി ഫാം കോഴ്‌സ് പാസ്സായിട്ടുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. ഇന്റർവ്യൂ 22ന് രാവിലെ 10 ന് നടക്കും.

◾️ഒപ്‌ടോമെട്രി ട്യൂട്ടർ

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (ഗവ. കണ്ണാശുപത്രിയിൽ) താത്ക്കാലികാടിസ്ഥാനത്തിൽ ഒപ്‌ടോമെട്രി ട്യൂട്ടറായി നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കേരളാ ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തുല്യതയുള്ള എം.എസ്‌സി/ ബി.എസ്‌സി ഒപ്‌ടോമെട്രി ഡിഗ്രി. അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ 22ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും.

◾️നഴ്സിംഗ് അസിസ്റ്റന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 4ന് വൈകിട്ട് 3.30 വരെ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Post a Comment

أحدث أقدم

Display Add 2