Employability center Job Recruitment for private institutions

Application invited for the online interview of Employability center job Recruitment 

Related Post 





എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ ഇന്റർവ്യൂ

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തണം. പുതുതായി രജിസ്‌ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും മറ്റു വിവരങ്ങള്‍ക്കുമായി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്താത്തവരെ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വിവിധ തസ്തികകളിൽ സ്ത്രീകൾക്ക് അവസരം

കേരള സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കേരള മഹിള സമഖ്യ വഴി തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമി (എന്‍ട്രി ഹോം)ലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
◾️ഹോം മാനേജര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 25 വയസ് പൂര്‍ത്തിയായിരിക്കണം. 22,500 രൂപയാണ് പ്രതിമാസ വേതനം. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലും എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി പി.ജി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 16,000 രൂപയാണ് പ്രതിമാസ വേതനം.
◾️കെയര്‍ ടേക്കര്‍ തസ്തികയില്‍ പ്ലസ് ടു ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം, ആഴ്ചയില്‍ രണ്ട് ദിവസം) തസ്തികയില്‍ സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 12,000 രൂപയാണ് പ്രതിമാസ വേതനം.
◾️കുക്ക് തസ്തികയില്‍ അഞ്ചാം ക്ലാസ്, സമാന തൊഴില്‍ പരിചയം വേണം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.
◾️ലീഗല്‍ കൗണ്‍സിലര്‍(പാര്‍ട്ട് ടൈം) തസ്തികയില്‍ എല്‍.എല്‍.ബി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം. ◾️സെക്യൂരിറ്റി(രാത്രി മാത്രം) തസ്തികയില്‍ എസ്.എസ്.എല്‍.സി, തൊഴില്‍ പരിചയം അഭികാമ്യം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം.
◾️ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ അഞ്ചാം ക്ലാസ്സ് ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 20 വയസ് പൂര്‍ത്തിയാകണം. 9,000 രൂപയാണ് പ്രതിമാസ വേതനം.

For More Job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

أحدث أقدم

Display Add 2