Application Invited for the post of Investigatior and Project Officer in various department
ഇൻഷുറൻസ് വകുപ്പിൽ ഇൻവെസ്റ്റിഗേറ്റർ ആകാം
സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങൾക്കും രേഖകൾ ശേഖരിക്കുന്നതിനും സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു. ഇവരെ നിശ്ചിത പേമെൻറ് വ്യവസ്ഥയിൽ ജില്ലാ അടിസ്ഥാനത്തിൽ നിയമിക്കും. പാനൽ തയാറാക്കാൻ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരും പ്രവൃത്തിപരിചയമുള്ളവരും ബയോഡേറ്റ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പ്രവർത്തനമേഖല എന്നിവ കാണിച്ചുള്ള അപേക്ഷ 15 ദിവസത്തിനകം വകുപ്പിൽ ലഭ്യമാക്കണമെന്ന് സംസ്ഥാന ഇൻഷുറൻസ് ഡയറക്ടർ അറിയിച്ചു. വിലാസം: ഇൻഷുറൻസ് ഡയറക്ടർ, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം- 695014. ഫോൺ:04712330096. ഇ-മെയിൽ: director.ins@kerala.gov.in
തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.
إرسال تعليق